‘കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതല്ല, ദിവ്യയെ തടയാതിരുന്നത് പ്രോട്ടോക്കോൾ നിമിത്തം’; നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരിച്ച് കളക്ടർ

‘കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതല്ല, ദിവ്യയെ തടയാതിരുന്നത് പ്രോട്ടോക്കോൾ നിമിത്തം’; നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികരിച്ച് കളക്ടർ

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ നവീനിന്റെ കുടുംബത്തിന് അയച്ചകത്ത് കുറ്റസമ്മതമല്ലെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. നവീൻ ബാബുവിന്റെ മരണം ദൗർഭാഗ്യകരമാണെന്നും കളക്ടർ പറഞ്ഞു. അതേസമയം യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ലെന്നും കളക്ടർ പറഞ്ഞു.

അന്വേഷണത്തോട് സഹകരിക്കുമെന്നും കളക്ടർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്കുചേരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രതികരിക്കുന്നതിൽ പരിമിതികളുണ്ട്. സ്റ്റാഫ് കൗൺസിൽ ആയിരുന്നു പരിപാടിയുടെ സംഘാടകർ. എന്നാൽ പരിപാടിയിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ ക്ഷണിച്ചോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ കളക്ടർ തയ്യാറായില്ല. പ്രോട്ടോക്കോൾ ലംഘനം ആവും എന്നതിനാലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തടയാതിരുന്നതെന്നും കളക്ടർ പറഞ്ഞു.

അതേസമയം ജില്ലാ കളക്ടർക്കെതിരെ രൂക്ഷമായ വിമർശനമാണ് നവീൻ ബാബുവിന്റെ അമ്മാവൻ നടത്തിയത്. കളക്ടർ ലീവ് അടക്കമുള്ള കാര്യങ്ങളിൽ നടത്തിയ സമീപനത്തേക്കുറിച്ചും നവീൻ ബാബുവിന്റെ അമ്മാവൻ കളക്ടർക്കെതിരെ പ്രതികരിച്ചിരുന്നു. കളക്ടർ ലീവ് അനുവദിക്കില്ലായിരുന്നു. അവധി ദിവസങ്ങളിൽ വീട്ടിലെത്താനൊന്നും നവീനിന് സാധിച്ചിരുന്നില്ല. ലീവ് കൊടുക്കാൻ മടിക്കും. അഥവാ ലീവ് നൽകിയാൽ തന്നെ നാട്ടിലെത്തുമ്പോഴേയ്ക്കും തിരികെ എത്താൻ നിർദ്ദേശം നൽകും. എല്ലാ ഉത്തരവാദിത്തങ്ങളും നവീൻ ബാബുവിന് ഏൽപ്പിച്ച് പോകുന്ന ആളായിരുന്നു കളക്ടർ അരുൺ കെ വിജയൻ എന്നും നവീൻ ബാബുവിന്റെ അമ്മാവൻ ബാലകൃഷ്ണൻ ആരോപിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *