“സഞ്ജുവിനെ ടീമിൽ എടുക്കാൻ വരട്ടെ, അവൻ ചെയ്തത് ഏറ്റവും മോശമായ പ്രവർത്തി”; തുറന്നടിച്ച് ഹർഭജൻ സിംഗ്

“സഞ്ജുവിനെ ടീമിൽ എടുക്കാൻ വരട്ടെ, അവൻ ചെയ്തത് ഏറ്റവും മോശമായ പ്രവർത്തി”; തുറന്നടിച്ച് ഹർഭജൻ സിംഗ്

ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ മലയാളി താരമായ സഞ്ജു സാംസണെ പരിഗണിക്കില്ല എന്ന് റിപ്പോട്ടുകൾ പുറത്ത് വന്നിരുന്നു. ഏകദിന ഫോർമാറ്റിൽ അധികം മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത താരമായ സഞ്ജുവിന് പകരം ഋഷഭ് പന്തിനെ തിരഞ്ഞെടുക്കാനാണ് ഇന്ത്യൻ സിലക്ടർമാർ മുൻകൈ എടുക്കുക.

സഞ്ജു ആഭ്യന്തര ക്രിക്കറ്റ് ആയ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി കളിച്ചിരുന്നില്ല. അതിന്റെ കാരണം വ്യക്തമല്ല, പക്ഷെ ഇപ്പോഴിതാ ബിസിസിഐ അതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ആഭ്യന്തര മത്സരങ്ങൾ കളിക്കണം എന്ന് ബിസിസിഐയുടെ നിർദേശം ഉണ്ടായിരുന്നു. എന്നിട്ടും താരം ഇത്തരം പ്രവർത്തി എന്ത് കൊണ്ടാണ് ചെയ്യ്തത് എന്ന് ചോദിച്ചു കൊണ്ട് പല മുൻ താരങ്ങളും രംഗത്ത് എത്തിയിരുന്നു. സഞ്ജുവിനെതിരെ ശക്തമായ അന്വേഷണം വേണമെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിംഗ്.

ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ:

“സഞ്ജുവിന് അധികം അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തവണ പ്രശ്നം വ്യത്യസ്തമാണെന്ന് കാണാം. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വേണ്ടി കളിച്ചിട്ടില്ല എന്നതാണ് സഞ്ജുവിന്റെ പ്രശ്നമായി പറയുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനുമായി നടന്ന എന്തോ സംഭവമാണത്. എനിക്ക് അതിനെ പറ്റി കൂടുതലറിയില്ല. അതിനാല്‍ തന്നെ സഞ്ജുവിനെ ടീമിലേക്ക് എടുക്കാനുള്ള സാധ്യത കുറവാണ്”

ഹർഭജൻ സിംഗ് തുടർന്നു:

‘എന്താണ് സംഭവിച്ചതെന്ന് ശരിക്കും അന്വേഷിക്കേണ്ടതുണ്ട്. വിജയ് ഹസാരെയിൽ കളിക്കാതിരിക്കാനുള്ള തീരുമാനം സഞ്ജു സ്വയം എടുത്തതായിരുന്നോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ട് സംഭവിച്ചതാണോ എന്ന് അന്വേഷിക്കണം. ഇതെല്ലാം പരിഗണിച്ചാകണം തീരുമാനം” ഹർഭജൻ സിംഗ് പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *