IND VS AUS: ഓസ്ട്രേലിയ പരമ്പരയിൽ ഇന്ത്യയെ കൊന്ന് കൊല വിളിക്കും, ടോപ് സ്‌കോറർ ആ താരം ആയിരിക്കും; വമ്പൻ പ്രവചനങ്ങളുമായി റിക്കി പോണ്ടിങ്

IND VS AUS: ഓസ്ട്രേലിയ പരമ്പരയിൽ ഇന്ത്യയെ കൊന്ന് കൊല വിളിക്കും, ടോപ് സ്‌കോറർ ആ താരം ആയിരിക്കും; വമ്പൻ പ്രവചനങ്ങളുമായി റിക്കി പോണ്ടിങ്

ഇന്ത്യയ്‌ക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ (ബിജിടി) ഓസ്‌ട്രേലിയ വിജയിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് റിക്കി പോണ്ടിങ്. മുൻ ഓസ്‌ട്രേലിയൻ നായകൻ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) നൽകിയ പഴയ അഭിമുഖത്തിൽ താൻ മുമ്പ് പറഞ്ഞ അതെ പ്രവചനത്തിൽ ഉറച്ച് നിൽക്കുക ആണെന്ന് പറഞ്ഞിരിക്കുകയാണ്.

ഈ വർഷം ഓഗസ്റ്റിൽ, BGT 3-1 ന് ഓസ്‌ട്രേലിയ വിജയിക്കുമെന്ന് പോണ്ടിംഗ് പ്രവചിച്ചിരുന്നു, പരമ്പരയ്ക്കിടെ വെറ്ററൻ പേസർ മുഹമ്മദ് ഷാമിയുടെ അഭാവം ഇന്ത്യയെ ബാധിക്കാൻ ഇടയുണ്ടെന്നും പറഞ്ഞിരിക്കുകയാണ്. കണങ്കാലിലെ ശസ്ത്രക്രിയയ്ക്കും അതിനിടയാൽ വന്ന പരിക്കിന് ശേഷം വിശ്രമിക്കുന്ന താരം ഉടനെയൊന്നും തിരിച്ചെത്താൻ സാധ്യതയില്ല. ഉപനായകൻ ജസ്പ്രീത് ബുംറയും പേസർമാരും മാത്രം വിചാരിച്ചരിച്ചാൽ ഓസ്‌ട്രേലിയയുടെ 20 വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കില്ല എന്നും പോണ്ടിങ് പറഞ്ഞു.

“ഷമി ആ ബൗളിംഗ് ഗ്രൂപ്പിൽ ഇല്ലാത്തത് പ്രശ്നമാണ്” പോണ്ടിംഗ് ഐസിസി വെബ്‌സൈറ്റിനോട് പറഞ്ഞു. “അന്ന് (ഓഗസ്റ്റിൽ) ഷമി ഫിറ്റായിരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ചില ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യക്ക് ഒരു ടെസ്റ്റ് മത്സരത്തിൽ 20 വിക്കറ്റ് വീഴ്ത്തുന്നത് ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് ആകെ ഉള്ള പ്രതീക്ഷ ബാറ്റർമാരിൽ ആണ്.” മുൻ നായകൻ പറഞ്ഞു.

സ്വന്തം തട്ടകത്തിൽ കിവീസ് 0-3ന് വൈറ്റ്‌വാഷുചെയ്‌തതിന് ആത്മവിശ്വാസമില്ലായ്മയാണ് ഇന്ത്യയുടെ പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുന്നത്. അഞ്ച് ടെസ്റ്റുകളിൽ ഒന്ന് ഇന്ത്യ വിജയിക്കുമെന്നും പോണ്ടിങ് പറഞ്ഞു.

“അഞ്ച് ടെസ്റ്റ് മത്സരങ്ങളിലൂടെ ഇന്ത്യ എവിടെയെങ്കിലും ഒരു ടെസ്റ്റ് മത്സരം വിജയിക്കുമെന്ന് ഞാൻ കരുതുന്നു,” പോണ്ടിംഗ് പ്രവചിച്ചു.

ഡൽഹി ക്യാപിറ്റൽസിനൊപ്പമുള്ള ദീർഘകാല പ്രവർത്തനത്തിന് ശേഷം ഐപിഎൽ 2025 ൽ പഞ്ചാബ് കിംഗ്‌സിനെ പരിശീലിപ്പിക്കുന്ന പോണ്ടിംഗിനോട്, ഈ പരമ്പരയിലെ ലീഡിങ് റൺ സ്‌കോറർ ആരാണ് എന്ന് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി ഇങ്ങനെ- “ലീഡിംഗ് റൺ സ്‌കോറർ, ഞാൻ സ്റ്റീവ് സ്മിത്തോ ഋഷഭ് പന്തിനൊപ്പമോ പോകും,” പോണ്ടിംഗ് പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *