ബുദ്ധി ഇല്ലാതെ പോയല്ലോ നായകാ നിനക്ക്, സൂര്യകുമാറിന്റെ മണ്ടത്തരം കാരണമാണ് കളി തോറ്റത്; രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ

ബുദ്ധി ഇല്ലാതെ പോയല്ലോ നായകാ നിനക്ക്, സൂര്യകുമാറിന്റെ മണ്ടത്തരം കാരണമാണ് കളി തോറ്റത്; രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ

നാല് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. 125 റൺസ് പിന്തുടർന്ന പ്രോട്ടീസ് ഒരു ഘട്ടത്തിൽ 86/7 എന്ന നിലയിൽ വലിയ പ്രതിസന്ധിയിലായത് ആയിരുന്നു. എന്നാൽ ട്രിസ്റ്റൻ സ്റ്റബ്‌സും (പുറത്താകാതെ 47) ജെറാൾഡ് കോട്‌സിയും (19 നോട്ടൗട്ട്) ചേർന്ന് മികച്ച കൂട്ടുകെട്ടിലൂടെ കൈവിട്ടുപോകുമെന്ന് തോന്നിച്ച വിജയം ടീമിന് നേടി കൊടുക്കുക ആയിരുന്നു.

ഇപ്പോഴിതാ മുൻ ഇന്ത്യൻ താരങ്ങളായ ആകാശ് ചോപ്രയും പാർഥിവ് പട്ടേലും ടീമിൻ്റെ തോൽവിക്ക് പിന്നാലെ സൂര്യകുമാർ യാദവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. വരുൺ ചക്രവർത്തിയുടെ 17 -5 മാജിക്ക് സ്പെല്ലിൽന്റെ മികവിൽ ഇന്ത്യ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചത് ആയിരുന്നു. രവി ബിഷ്‌ണോയി ഒരു വിക്കറ്റ് വീഴ്ത്തി തിളങ്ങി.

സ്പിന്നർമാർ മികച്ച പ്രകടനം നടത്തിയിട്ടും മൂന്നാം സ്പിന്നറായ അക്സർ പട്ടേലിന് ഒരു ഓവർ മാത്രമാണ് സൂര്യകുമാർ യാദവ് നൽകിയത്. അതിനെതിരെയാണ് ഇപ്പോൾ മുൻ താരങ്ങളടക്കം രംഗത്ത് വന്നിരിക്കുന്നത്. “എന്തുകൊണ്ടാണ് അക്‌സർ പട്ടേലിനെ കുറച്ച് ഓവറുകൾ കൂടി ഉപയോഗിക്കാതിരുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. വരുൺ ചക്രവർത്തിയും ബിഷ്‌ണോയിയും മികച്ച പ്രകടനം നടത്തിയെങ്കിലും സൂര്യകുമാർ യാദവ് അക്സറിന് അധിക ഓവർ നൽകിയില്ല. നിങ്ങൾ ഒരു അധിക സ്പിന്നറെ കളിക്കുമ്പോൾ, നിങ്ങൾ അദ്ദേഹത്തിന് കൂടുതൽ ഓവറുകൾ നൽകണം. അക്‌സർ മികച്ച ബൗളറാണ്-ആകാശ് ചോപ്ര പറഞ്ഞു.

പാർഥിവ് പട്ടേലും ഇതേ തെറ്റ് ചൂണ്ടിക്കാട്ടി. “ആകാശ് പറഞ്ഞത് ശരിയാണ്. വിക്കറ്റ് വീഴ്ത്തുന്ന ബൗളറാണ് അക്സർ. നിങ്ങൾ അവനെ കളിക്കുകയാണെങ്കിൽ, നിങ്ങൾ അവനെ ഉപയോഗിക്കണം. നിങ്ങൾ അക്സറിന് ഒരു ഓവർ മാത്രം നൽകുകയാണെങ്കിൽ ഒരു അധിക ബാറ്റർ ഉൾപ്പെടുത്തുന്നതാണ് നല്ലത്.”

“ദക്ഷിണാഫ്രിക്ക സ്പിന്നർമാർക്കെതിരെ കഷ്ടപെടുക ആയിരുന്നു, എന്നാൽ ഫാസ്റ്റ് ബൗളർമാർ വന്ന നിമിഷം, ട്രിസ്റ്റൻ സ്റ്റബ്സിനും ജെറാൾഡ് കോറ്റ്സിക്കും സ്വതന്ത്രമായി സ്കോർ ചെയ്യാൻ കഴിഞ്ഞു. അവസാന ഘട്ടത്തിൽ സൂര്യകുമാർ അക്സറിനെ കൊണ്ടുവന്നിരുന്നെങ്കിൽ നന്നായിരുന്നു. ടി20യിൽ നിങ്ങൾ ബുദ്ധി ഉപയോഗിക്കണം” പാർഥിവ് പട്ടേൽ പറഞ്ഞു.

ഡർബനിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 61 റൺസിന് ജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച്ച നടക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *