പാറ്റ് കമ്മിൻസിന് പകരം മറ്റൊരു ക്യാപ്റ്റൻ; ശ്രീലങ്കൻ സീരീസിൽ സർപ്രൈസ് താരങ്ങളുമായി ഓസ്‌ട്രേലിയൻ സ്‌ക്വാഡ്

പാറ്റ് കമ്മിൻസിന് പകരം മറ്റൊരു ക്യാപ്റ്റൻ; ശ്രീലങ്കൻ സീരീസിൽ സർപ്രൈസ് താരങ്ങളുമായി ഓസ്‌ട്രേലിയൻ സ്‌ക്വാഡ്

ഇപ്പോൾ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്കെതിരെ തകർപ്പൻ ജയമാണ് ഓസ്‌ട്രേലിയ കരസ്ഥമാക്കിയത്. പരമ്പര 3-1 എന്ന നിലയിലാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് കങ്കാരു പട രാജകീയമായി പ്രവേശിച്ചിരിക്കുകയാണ്. ഫൈനലിൽ സൗത്ത് ആഫ്രിക്കയാണ് ഓസീസിന്റെ എതിരാളികൾ.

ബോർഡർ ഗവാസ്കർ ട്രോഫിയെ സംബന്ധിച്ച് ഇത്തവണ ഒരുപാട് മാറ്റങ്ങളുമായിട്ടാണ് ഓസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. നായകനായി പാറ്റ് കമ്മിൻസിന് പകരം മുൻ നായകനായ സ്റ്റീവ് സ്മിത്തിനെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. കണങ്കാലിനേറ്റ പരിക്കും വ്യക്തിപരമായ കാരണങ്ങളെ തുടർന്നുമാണ് കമ്മിൻസ് പര്യടനത്തിൽ നിന്നു വിട്ടുനിൽക്കുന്നത്.

ഓസ്‌ട്രേലിയൻ സ്‌ക്വാഡ്:

സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ‌), സീൻ അബോട്ട്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കൂപ്പർ കൊണോലി, ട്രാവിസ് ഹെഡ് (വൈസ് ക്യാപ്റ്റൻ), ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖ്വാജ, സാം കോൺസ്റ്റാസ്, മാറ്റ് കുനെമാൻ, മാർനസ് ലാബുഷെയ്ൻ, നഥാൻ ലിയോൺ, നഥാൻ മക്‌സ്വീനി, ടോഡ് മർഫി, മിച്ചൽ സ്റ്റാർക്ക്, ബ്യൂ വെബ്സ്റ്റർ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *