നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യമില്ല

നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യമില്ല

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തള്ളിയത്.  അതേസമയം ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ കുടുംബം പറഞ്ഞു. ദിവ്യയെ പൊലീസ് ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചെയ്യാമായിരുന്നുവെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.

ഞങ്ങളുടെ ജീവിതം തകർത്ത പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ കിട്ടണമെന്നും മഞ്ജുഷ പ്രതികരിച്ചു. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് കോടതി വിധി. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *