അവന്റെ പ്രതിരോധ മികവ് അസാധ്യം, അതിന്റെ വാലിൽകെട്ടാൻ യോഗ്യത ഉള്ള ഒരു താരം പോലുമില്ല: രവിചന്ദ്രൻ അശ്വിൻ

അവന്റെ പ്രതിരോധ മികവ് അസാധ്യം, അതിന്റെ വാലിൽകെട്ടാൻ യോഗ്യത ഉള്ള ഒരു താരം പോലുമില്ല: രവിചന്ദ്രൻ അശ്വിൻ

2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ സമാപനത്തിന് ശേഷം വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്തിൻ്റെ പ്രതിരോധ സാങ്കേതികതയെ മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ പ്രശംസിച്ചു. പന്ത് 28.33 ശരാശരിയിൽ 255 റൺസ് മാത്രമാണ് നേടിയത്. താരത്തെ സംബന്ധിച്ച് അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല എന്ന് പറയാം.

പല അവസരങ്ങളിലും മികച്ച തുടക്കങ്ങൾ ലഭിച്ചെങ്കിലും ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ് താരം നേടിയത്. പരമ്പരയിലെ നാല് മത്സരങ്ങളിലും നിരാശപെടുത്തിയെങ്കിലും സിഡ്‌നിയിൽ നടന്ന അവസാന ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്‌സിൽ യഥാക്രമം 98 പന്തിൽ 40, 33 പന്തിൽ 61 റൺസുമായി പന്ത് തൻ്റെ വൈദഗ്ധ്യം പ്രകടിപ്പിച്ചു.

തൻ്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച അശ്വിൻ, പന്തിൻ്റെ പ്രതിരോധ കഴിവുകളെ പ്രശംസിക്കുകയും സിഡ്‌നിയിലെ അത് ഇന്നിങ്സിലെ പ്രതിരോധ മികവിനെ പുകഴ്ത്തുകയും ചെയ്തു.

“റിഷഭ് പന്ത് വളരെ അപൂർവമായേ ഡിഫൻസ് കളിച്ച് പുറത്താകാറുള്ളൂ എന്ന് നമ്മൾ തിരിച്ചറിയണം. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രതിരോധങ്ങളിലൊന്ന് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രതിരോധം ഒരു വെല്ലുവിളി നിറഞ്ഞ വശമായി മാറിയിരിക്കുന്നു. അവൻ വളരെ മികച്ച രീതിയിലാണ് പ്രതിരോധം കൈകാര്യം ചെയ്യുന്നത്. അയാളെ എൽബിഡബ്ല്യു ആയി പുറത്താക്കാൻ പാടായിരുന്നു. ടെസ്റ്റിന്റെ ശൈലിക്ക് ഒപ്പം ഇണങ്ങി ചേരാൻ ഞാൻ എപ്പോഴും പറയുമായിരുന്നു.

” സിഡ്നിയിൽ, അവൻ ഒരൊറ്റ ഗെയിമിൽ രണ്ട് വ്യത്യസ്ത നോക്കുകൾ കളിച്ചു. അവൻ ആദ്യ ഇന്നിങ്സിൽ നാണായി കളിച്ചു. 40 റൺസ് നേടി, അത് ഋഷഭ് പന്തിൻ്റെ ഏറ്റവും കുറവ് സംസാരിക്കുന്ന ഇന്നിംഗ്സായിരിക്കും. രണ്ടാം ഇന്നിംഗ്‌സിൽ, അവൻ ഒരു തകർപ്പൻ ഫിഫ്റ്റി നേടി. അതാണ് അയാളുടെ റേഞ്ച്.:

അതേസമയം, 43 ഇന്നിങ്സിൽ നിന്ന് 42-ലധികം ശരാശരിയിൽ ഏകദേശം 3,000 റൺസുമായി പന്ത് മികച്ച ടെസ്റ്റ് കണക്കുകളുടെ അവകാശിയാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *