
വിരാട് കോഹ്‌ലി വിജയിക്കാൻ കഠിനമായി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ബാറ്റിംഗ് ഫോം നിലനിർത്താൻ സാധിക്കുന്നില്ല എന്നും തൻ്റെ കരിയറിൻ്റെ അവസാന ഘട്ടത്തിൽ റൺസ് നേടുന്നതിനു പകരം വിക്കറ്റ് രക്ഷിക്കുന്ന കാര്യത്തിലാണ് ആകെയുള്ള ശ്രദ്ധയെന്നും പറഞ്ഞിരിക്കുകയാണ് റിക്കി പോണ്ടിങ്. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ തോൽവിയിൽ കോഹ്‌ലിയുടെ ഫോമിൽ വലിയ രീതിയിൽ തകർച്ചയുണ്ടായി.
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ പുറത്താകാതെ സെഞ്ച്വറി നേടിയിട്ടും പരമ്പരയിൽ 24-ൽ താഴെ ശരാശരിയിൽ 190 റൺസ് മാത്രം ആണ് താരത്തിന് നേടാനായത്. തൻ്റെ കരിയറിൻ്റെ അവസാനത്തിൽ കോഹ്‌ലിയുടെ പോരാട്ടങ്ങളെ പോണ്ടിംഗ് താരതമ്യപ്പെടുത്തി, ഒരു ടെസ്റ്റ് ബാറ്ററായി കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 39.48 ശരാശരിയാണ് കോഹ്‌ലി നേടിയത്, കരിയറിലെ മികച്ച ശരാശരിയായ 51.85 ൽ നിന്ന് താഴേക്ക് ഇതോടെ കോഹ്‌ലി പോകുകയും ചെയ്തു.
“ അവൻ ഇപ്പോഴും കഠിനമായായി ശ്രമിക്കുന്നു . ബാറ്റിങ്ങിനെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ അദ്ദേഹം കഠിനമായി ശ്രമിക്കുന്നു. ബാറ്റിങ്ങിൽ നിങ്ങൾ ചിലപ്പോഴൊക്കെ എത്ര കഠിനമായി ശ്രമിക്കുന്നുവോ അത്രയും വിജയം നമുക്ക് കുറയും,” പോണ്ടിംഗ് പറഞ്ഞു.
തന്റെ കരിയറിന്റെ അവസാനം താനും നന്നായി ബുദ്ധിമുട്ടി എന്നും അതുപോലെ തന്നെയാണ് കോഹ്‌ലിയുടെ കാര്യം എന്നും മുൻ ഓസ്‌ട്രേലിയൻ താരം പറഞ്ഞു
“എനിക്ക് ഒരു ഹാഫ് വോളി കിട്ടിയാലും ഷോർട്ട് ബോൾ കിട്ടിയാലും ഞാൻ ആദ്യ സമയത്ത് കളിക്കുന്ന രീതി വ്യത്യസ്തമായിരുന്നു. എന്നാൽ പിന്നെ അത് മാറി. ഇപ്പോൾ കോഹ്‌ലിയും അങ്ങനെയാണ്, ഏത് പന്തിൽ ഏത് ഷോട്ട് കളിക്കണം എന്ന് അവൻ മറന്നുപോയിരിക്കുന്നു. പഴയത് പോലെ അവന് ഒന്നും പറ്റുന്നില്ല. അതിന് അയാൾക്ക് സ്വയം ദേഷ്യമുണ്ട് ” പോണ്ടിംഗ് പറഞ്ഞു.
” ശരിക്കും അവന് ഇപ്പോൾ ഒരു മെന്റൽ ബ്ലോക്ക് ഉണ്ട്. ഔട്ട്സൈഡ് ഓഫ് സ്റ്റമ്പിന് പുറത്തുള്ള ഷോട്ടുകൾ അതുകൊണ്ടാണ് അവൻ അനാവശ്യമായി കളിക്കുന്നത്.” അദ്ദേഹം ഓർമിപ്പിച്ചു.
എന്തായാലും ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ അത് അയാളുടെ അവസാന ടെസ്റ്റ് സീരീസ് ആയി മാറാനുള്ള സാധ്യതകൾ കൂടുതലാണ്.