പറ്റുന്ന പണിക്ക് പോയാൽ മതി പന്ത്, സഞ്ജു തന്നെയാണ് നിന്നെക്കാൾ ആ കാര്യത്തിന് യോഗ്യൻ; തുറന്നടിച്ച് മുഹമ്മദ് കൈഫ്

പറ്റുന്ന പണിക്ക് പോയാൽ മതി പന്ത്, സഞ്ജു തന്നെയാണ് നിന്നെക്കാൾ ആ കാര്യത്തിന് യോഗ്യൻ; തുറന്നടിച്ച് മുഹമ്മദ് കൈഫ്

2025ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ക്യാപ്റ്റൻ രോഹിത് ശർമ, ചീഫ് സെലക്ടർ അജിത് അഗാർക്കർ എന്നിവർ മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. ഋഷഭ് പന്ത്, സഞ്ജു സാംസൺ, ധ്രുവ് ജുറൽ എന്നിവരിൽ ആരെയാണ് ബാക്കപ്പ് വിക്കറ്റ് കീപ്പറായി 15 അംഗ ടീമിൽ ഉൾപ്പെടുത്തുക എന്ന് കണ്ടറിയണം. കെ എൽ രാഹുലിനെ പ്രധാന വിക്കറ്റ് കീപ്പറാക്കും എന്നാണ് റിപ്പോർട്ടുകൾ. അപ്പോൾ ബാക്കപ്പ് വിക്കറ്റ് കീപ്പർക്കുള്ള മത്സരം മൂന്ന് താരങ്ങളിലേക്ക് ചുരുക്കം.

ഇപ്പോഴത് ഋഷഭ് പന്തിന് പകരം സഞ്ജു സാംസണെ ബാക്കപ്പ് കീപ്പറായി തിരഞ്ഞെടുത്തേക്കുമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറഞ്ഞിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ പന്തിനെക്കാൾ സഞ്ജു എന്നും അതിനാൽ തന്നെ സഞ്ജു തന്നെയാണ് ടീമിൽ തിരഞ്ഞെടുക്കപ്പെടാൻ യോഗ്യൻ എന്നും കൈഫ് പറഞ്ഞു.

16 ഏകദിനങ്ങൾ കളിച്ചിട്ടുള്ള സഞ്ജു സാംസൺ 56.66 ശരാശരിയിൽ 510 റൺസ് നേടിയിട്ടുണ്ട്. മറുവശത്ത്, തൻ്റെ കരിയറിൽ ഇതുവരെ കളിച്ച 31 ഏകദിനങ്ങളിൽ നിന്ന് 33.50 ആണ് ഋഷഭ് പന്തിൻ്റെ ശരാശരി. വലംകൈയ്യൻ സഞ്ജു സാംസൺ തൻ്റെ അവസാന അഞ്ച് ടി20യിൽ മൂന്ന് സെഞ്ചുറികൾ നേടിയതിന് ശേഷം അതിശയകരമായ ഫോമിലാണ്.

“സഞ്ജു സാംസൺ ഏറെ മുന്നോട്ട് പോയി. നിങ്ങൾ ഇത് മനസ്സിലാക്കണം. ഋഷഭ് പന്ത് മിടുക്കനാണ്. ടെസ്റ്റിലെ വലിയ മാച്ച് വിന്നറാണ് അദ്ദേഹം. ഗാബയിലും ദക്ഷിണാഫ്രിക്കയിലെ സെഞ്ചുറിയിലും അദ്ദേഹം നേടിയത് ആർക്കാണ് മറക്കാൻ കഴിയുക? വിദേശ സാഹചര്യങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. നല്ലൊരു വിക്കറ്റ് കീപ്പറാണ്. സഞ്ജു സാംസണേക്കാൾ മികച്ച വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്; എംഎസ് ധോണിയുടെ അതേ നിലവാരത്തിൽ അദ്ദേഹം എത്തിയിരിക്കുന്നു, ”മുഹമ്മദ് കൈഫ് തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“എന്നിരുന്നാലും ബാറ്റിംഗ് നോക്കിയാൽ, സഞ്ജു സാംസൺ ഋഷഭ് പന്തിനെക്കാൾ മുന്നിലെത്തിയെന്ന് ഞാൻ കരുതുന്നു. അവൻ അവിശ്വസനീയമാംവിധം നന്നായി ബാറ്റ് ചെയ്യുന്നു. ബൗണ്ടറികളേക്കാൾ കൂടുതൽ സിക്‌സറുകൾ പറത്തി ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം സെഞ്ചുറികൾ നേടി സ്ഥിരത കാണിച്ചു” അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും ടീം പ്രഖ്യാപനം നടക്കാനിരിക്കെ ആര് ടീമിലിടം നേടുമെന്നത് കണ്ടറിയണം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *