യുവിയുടെ ശ്വാസകോശത്തിൻ്റെ ശേഷി കുറവാണെന്ന് ആ താരം പറഞ്ഞു, ടീമിൽ നിന്ന് പുറത്താക്കിയത് അവൻ: റോബിൻ ഉത്തപ്പ

യുവിയുടെ ശ്വാസകോശത്തിൻ്റെ ശേഷി കുറവാണെന്ന് ആ താരം പറഞ്ഞു, ടീമിൽ നിന്ന് പുറത്താക്കിയത് അവൻ: റോബിൻ ഉത്തപ്പ

ഇന്ത്യക്ക് വേണ്ടി കളിച്ച എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായിരുന്നു യുവരാജ് സിംഗ്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ വിജയത്തിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ഇന്ത്യയെ അവരുടെ രണ്ടാം ഏകദിന ലോകകപ്പിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെ, യുവരാജിന് കാൻസർ ബാധിച്ചതായി കണ്ടെത്തി, എന്നിരുന്നാലും, രോഗത്തെ തോൽപ്പിച്ച് അദ്ദേഹത്തിന് തിരിച്ചുവരാൻ കഴിഞ്ഞു. എന്തിരുന്നാലും തിരിച്ചുവരവിൽ മികവ് കാണിച്ചെങ്കിലും അധികം താമസിക്കാതെ ടീമിൽ നിന്ന് പുറത്തായി.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ, യുവരാജ് സിങ് ക്യാൻസറിൽ നിന്ന് തിരിച്ചുവന്നതിനെ കുറിച്ച് പ്രതിഫലിപ്പിക്കുകയും അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കിയതിന് അന്നത്തെ നായകൻ ആയിരുന്ന വിരാട് കോഹ്‌ലിയെ പരോക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്തു.

“യുവി പായുടെ ഉദാഹരണം എടുക്കുക. ആ മനുഷ്യൻ ക്യാൻസറിനെ തോൽപിച്ചു, അവൻ അന്താരാഷ്ട്ര തലത്തിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുക ആയിരുന്നു. ഞങ്ങൾക്ക് ലോകകപ്പ് നേടിത്തന്ന വ്യക്തിയാണ് അദ്ദേഹം, 2007 ടി 20 ലോകകപ്പ് വിജയം നേടി തന്ന വ്യക്തി കൂടിയാണ് അദ്ദേഹം. നായകൻ അല്ലാതിരുന്നപ്പോൾ അയാളുടെ കൂടെ നിന്ന വ്യക്തി നായകൻ ആയ ശേഷം ആ മനുഷ്യനോട് ശ്വാസകോശത്തിൻ്റെ ശേഷി കുറഞ്ഞുവെന്നും കളിക്കുന്നത് നിർത്താനും പറയുന്നു. എല്ലാം അറിഞ്ഞ ഒരു വ്യക്തി നായകൻ ആയ ശേഷം ഇങ്ങനെ പറഞ്ഞത് ശരിയായില്ല. കാരണം അയാൾ അത് പറഞ്ഞത് മരണത്തെ തോൽപിപ്പിച്ച് നിങ്ങൾക്ക് എല്ലാം നേടി തന്ന ഒരു മനുഷ്യനോടാണ്. ”ഉത്തപ്പ പറഞ്ഞു.

ഫിറ്റ്നസ് ടെസ്റ്റിൽ ഉൾപ്പടെ പാസായി വന്ന ശേഷം 2017 ചാമ്പ്യൻസ് ട്രോഫിയിലെ പ്രകടനം മോശമായതിന്ററെ പേരിൽ യുവിയെ ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല.

“ അവൻ ഫിറ്റ്നസ് ടെസ്റ്റ് ഒകെ പാസ് ആയതാണ്. ടീമിൽ നിന്ന് പുറത്തായ ശേഷം നന്നായി അദ്ധ്വാനിച്ച് വീണ്ടുമെത്തി 2017 ചാമ്പ്യൻസ് ട്രോഫി കളിച്ച സംഘത്തിന്റെ ഭാഗമായി. അവിടെ മോശം പ്രകടനം നടത്തി എന്ന് പറഞ്ഞ് നായകൻ ആയിരുന്ന കോഹ്‌ലിയെ യുവി പിന്നെ രസിപ്പിച്ചില്ല. അയാളുടെ ടീമിൽ പിന്നിൽ പിന്നെ യുവിക്ക് ഇടം ഇല്ലായിരുന്നു.” ഉത്തപ്പ പറഞ്ഞു.

അതേസമയം ഇതുവരെ യുവരാജ് ഈ കാര്യങ്ങളോടൊന്നും പ്രതികരിച്ചിട്ടില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *