BGT 2025: ” രോഹിത് ശർമ്മയുടെ തകർച്ചയ്ക്ക് കാരണമായത് അതാണ്”; മുൻ ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ വാക്കുകൾ വൈറൽ

BGT 2025: ” രോഹിത് ശർമ്മയുടെ തകർച്ചയ്ക്ക് കാരണമായത് അതാണ്”; മുൻ ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ വാക്കുകൾ വൈറൽ

ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് രാജകീയ വരവ് വീണ്ടും അറിയിച്ചിരിക്കുകയാണ് കങ്കാരുപ്പട. അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇതോടെ 2025 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പുറത്തായി.

ബാറ്റിംഗ് സൈഡിൽ വന്ന പരാജയമാണ് ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടാനുള്ള പ്രധാന കാരണം. പരമ്പര ഉടനീളം മോശമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച വിരാട് കൊഹ്‌ലിക്കും, രോഹിത് ശർമ്മയ്ക്കും വൻ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ വിരാട് സെഞ്ച്വറി നേടിയിരുന്നു. എന്നാൽ പരമ്പരയിൽ ഉടനീളം രോഹിത് ആയിരുന്നു മോശമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചത്. രോഹിതിന് സംഭവിച്ച തകർച്ച എന്താണെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരമായ കെറി ഒകീഫ്.

കെറി ഒകീഫ് പറയുന്നത് ഇങ്ങനെ:

” എതിർ ക്യാപ്റ്റൻമാരെ മാനസികമായി തകർക്കാനുള്ള ഓസ്‌ട്രേലിയയുടെ പരമ്പരാഗത തന്ത്രത്തിന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കീഴടങ്ങി. മറ്റ് ഇന്ത്യൻ താരങ്ങൾ ഓസീസിന്റെ ഈ തന്ത്രത്തെ മറികടക്കാൻ ശ്രമിച്ചെങ്കിലും ക്യാപ്റ്റൻ മാനസികമായി തളർന്നു, അത് ടീമിന്റെ മൊത്തം പ്രകടനത്തെ ബാധിച്ചു”

കെറി ഒകീഫ് തുടർന്നു:

” ജസ്പ്രീത് ബുംമ്ര, വിരാട് കോഹ്‌ലി, ജയ്‌സ്വാൾ തുടങ്ങി എല്ലാ താരങ്ങൾക്ക് മേലും മാനസിക ആധിപത്യം നേടാൻ ഓസീസ് ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇവരെല്ലാം അതേ നാണയത്തിൽ മറുപടി നൽകുകയാണ് ചെയ്തത്. അഗ്രസീവ് പ്രതികരണങ്ങളിലൂടെ ചില ഇന്ത്യൻ താരങ്ങൾ തങ്ങളുടെ ആത്മ വിശ്വാസം വർധിപ്പിച്ചു, ഇത് അവർക്ക് ഗുണമാകുകയും ചെയ്തു” കെറി ഒകീഫ് പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *