ചാമ്പ്യൻസ് ട്രോഫി 2025: സഞ്ജു പുറത്തെന്ന് സൂചന; പകരമെത്തുന്നത് ആ താരം; റിപ്പോർട്ടുകൾ നോകാം

ചാമ്പ്യൻസ് ട്രോഫി 2025: സഞ്ജു പുറത്തെന്ന് സൂചന; പകരമെത്തുന്നത് ആ താരം; റിപ്പോർട്ടുകൾ നോകാം

ഫെബ്രുവരിയിൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിലെ ഇന്ന് പ്രഖ്യാപിക്കും. മലയാളി താരമായ സഞ്ജു സാംസൺ ടീമിൽ നിന്ന് പുറത്താകുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദിനത്തിൽ അധികം മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത സഞ്ജുവിന് പകരം വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ തിരഞ്ഞെടുക്കും.

എന്നാൽ ഔദ്യോഗീകമായ വിവരങ്ങളാണോ അല്ലയോ ഇത് എന്ന് വ്യക്തത വന്നിട്ടില്ല. സഞ്ജുവിന് പണി കിട്ടിയത് ആഭ്യന്തര മത്സരങ്ങൾ കളിക്കാതെയിരുന്നതിനാലാണ്. അത് കൊണ്ട് സഞ്ജുവിന് അവസരം നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്. ബിസിസിഐ ഇപ്പോൾ സഞ്ജുവിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്ത് കൊണ്ടാണ് വിജയ് ഹസാരെ ട്രഫോയിൽ കേരളത്തിനായി കളിച്ചില്ല എന്നാണ് ബിസിസിഐ ചോദിക്കുന്നത്. കേരളം ക്രിക്കറ്റ് ആസോസിയേഷനുമായി ബിസിസിഐ അധികൃതർ കൂടി കാഴ്ച നടത്തും.

ഏകദിനത്തിൽ റിഷഭ് പന്ത് ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ്. എന്നാൽ സഞ്ജുവാകട്ടെ അധികം മത്സരങ്ങൾ കളിച്ചിട്ടുമില്ല. പക്ഷെ സ്റ്റാറ്റിസ്റ്റിക്‌സ് വെച്ച് സഞ്ജുവാണ് പന്തിനേക്കാൾ കേമൻ. ഇന്ന് ഇന്ത്യൻ ടീം സിലക്ടർ അജിത് അഗാർക്കറും, ക്യാപ്റ്റൻ രോഹിത് ശർമ്മയും വാർത്ത സമ്മേളനത്തിൽ ടീമിനെ പ്രഖ്യാപിക്കും. പേസ് ബോളർ ജസ്പ്രീത് ബുംറയെ ടീമിൽ ഉൾപെടുത്തിയെന്നത് ആശ്വാസകരമായ വാർത്തയാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *