
ഫെബ്രുവരി മാസം മുതൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ മലയാളി താരമായ സഞ്ജു സാംസണെ ഉൾപ്പെടുത്തണം എന്ന് നിർദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. അവസാനമായി കളിച്ച അഞ്ച് ടി-20 മത്സരങ്ങളിൽ നിന്ന് 3 സെഞ്ച്വറി നേടുകയും, ഏകദിനത്തിൽ കളിച്ച ചുരുക്കം ചില മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമായ സഞ്ജുവിന് മറ്റേത് താരത്തെക്കാളും യോഗ്യത ഉണ്ട് എന്നാണ് സുനിൽ ഗവാസ്കറിന്റെ അഭിപ്രായം.
സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:
” സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി-20 ടീമിന്റെ ഓപ്പണറായി മിന്നിക്കുകയാണ്. മൂന്ന് സെഞ്ച്വറിയടക്കം നേടി കൈയടി നേടിയെടുക്കാന്‍ സഞ്ജു സാംസണിന് സാധിച്ചു. നിലവില്‍ ഏകദിന ടീമിന് പുറത്താണ് സഞ്ജുവുള്ളത്. 56ന് മുകളിലാണ് സഞ്ജുവിന്റെ ഏകദിന ശരാശരി. എന്നാല്‍ ഏകദിനത്തിലേക്ക് സഞ്ജുവിനെ സെലക്ടര്‍മാര്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ല. സഞ്ജുവിന്റെ സമീപകാല ഫോം വിലയിരുത്തുമ്പോള്‍ സഞ്ജുവിനെ തള്ളിക്കളയാനാവില്ല” സുനിൽ ഗവാസ്കർ പറഞ്ഞു.
സുനിൽ ഗവാസ്കർ തിരഞ്ഞെടുത്ത ഇന്ത്യൻ സ്‌ക്വാഡ്:
രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ശുബ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി.