ജസ്പ്രീത് ബുംറയും ഷഹീന്‍ ഷാ അഫ്രീദിയും ഒരു ടീമിനായി കളിക്കും!

ജസ്പ്രീത് ബുംറയും ഷഹീന്‍ ഷാ അഫ്രീദിയും ഒരു ടീമിനായി കളിക്കും!

ആഫ്രിക്കന്‍ ഇലവനും ഏഷ്യാ ഇലവനും തമ്മില്‍ നടക്കുന്ന ആഫ്രോ-ഏഷ്യ കപ്പ് തിരിച്ചുവരുന്നു. ആഫ്രിക്ക ക്രിക്കറ്റ് അസോസിയേഷനാണ് (എസിഎ) ഇക്കാര്യം വെളിപ്പെടുത്തിയത്. ശനിയാഴ്ച, എസിഎ അതിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ (AGM) ആറംഗ ഇടക്കാല കമ്മിറ്റി രൂപീകരിച്ചു. അതില്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും ക്രിക്കറ്റ് കളിക്കാര്‍ക്ക് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന പതിപ്പ് 2005-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്നിരുന്നു. 2007-ല്‍ ഇന്ത്യ രണ്ടാമത്തേതിന് ആതിഥേയത്വം വഹിച്ചു. 2009 കെനിയയില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും പിന്നെ അത് ഒരിക്കലും നടന്നില്ല.

”ഞങ്ങള്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലുമായും ആഫ്രിക്കന്‍ ടീമുകളുടെ പ്രതിനിധിയുമായും ചര്‍ച്ച നടത്തി, ആഫ്രോ-ഏഷ്യ കപ്പിന്റെ പുനരുജ്ജീവനം അവര്‍ ആഗ്രഹിക്കുന്നു,” എസിഎയുടെ ഇടക്കാല ചെയര്‍ തവെങ്വ മുകുഹ്ലാനി പറഞ്ഞു.

ആഫ്രോ-ഏഷ്യ കപ്പ് കളിക്കുകയാണെങ്കില്‍ ജസ്പ്രീത് ബുംറ, ഷഹീന്‍ ഷാ അഫ്രീദി, വിരാട് കോഹ്‌ലി, ബാബര്‍ അസം എന്നിവര്‍ക്ക് ഒരു ടീമില്‍ കളിക്കാന്‍ അവസരം ഉണ്ടാകും. രണ്ട് രാജ്യങ്ങളും ഉഭയകക്ഷി മത്സരങ്ങള്‍ കളിക്കാറില്ല. ഏഷ്യാ കപ്പിലും ഐസിസി ടൂര്‍ണമെന്റുകളിലും മാത്രമേ പരസ്പരം മത്സരിച്ചിട്ടുള്ളൂ.

2005-ലെ ആഫ്രോ-ഏഷ്യാ കപ്പ് 1-1 ന് സമനിലയിലായി. വീരേന്ദര്‍ സെവാഗ്, ഷാഹിദ് അഫ്രീദി, സനത് ജയസൂര്യ എന്നിവര്‍ പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരുന്നു. ഇന്‍സമാം ഉള്‍ ഹഖാണ് അന്ന് ഏഷ്യാ ടീമിനെ നയിച്ചത്.

2007ല്‍ ആഫ്രിക്കയെ ഏഷ്യ 3-0ന് പരാജയപ്പെടുത്തി. ഷൊയിബ് അക്തര്‍, മുഹമ്മദ് ആസിഫ്, മുഹമ്മദ് യൂസഫ്, സഹീര്‍ ഖാന്‍, യുവരാജ് സിംഗ്, എംഎസ് ധോണി, സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ ഏഷ്യാ ഇലവനു വേണ്ടി കളിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *