ബെംഗളൂരുവിലേക്ക് 34 ബസുകൾ, ചെന്നൈയിലേക്ക് 4; ക്രിസ്മസ് സർവീസിന് 38 അധിക ബസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി; വിശദമായി അറിയാം

ബെംഗളൂരുവിലേക്ക് 34 ബസുകൾ, ചെന്നൈയിലേക്ക് 4; ക്രിസ്മസ് സർവീസിന് 38 അധിക ബസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി; വിശദമായി അറിയാം

തിരുവനന്തപുരം: ക്രിസ്മസ് ന്യൂഇയർ തിരക്കിന് സ്വകാര്യ ബസുകളുടെ അമിത ടിക്കറ്റ് നിരക്കിനെക്കുറിച്ചോർത്ത് ഇനി ആശങ്ക വേണ്ട. ക്രിസ്തുമസ് പുതുവത്സര അവധികൾ പ്രമാണിച്ച് 38 അധിക ബസുകളാണ് കെഎസ്ആർടിസി നിരത്തിലിറക്കുന്നത്. നിലവിലുള്ള 48 ബസുകൾക്ക് പുറമെയാണ് ഇത്രയധികം ബസുകൾ സർവീസ് നടത്തുന്നത്. അന്തർ സംസ്ഥാന സംസ്ഥാനാന്തര സർവിസുകളാണ് അധിക ബസുകൾ നടത്തുക. കൂടുതൽ മലയാളികളുള്ള അയൽ നഗരമായ ബെംഗളൂരുവിലേക്കാണ് കൂടുതൽ സർവീസുകൾ. സ്പെഷ്യൽ ബസ് സർവീസിനെക്കുറിച്ചറിയാം.

കേരളത്തിലെ വിവിധ നഗരങ്ങളിൽ നിന്നും ബെംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവിസുകൾക്ക് പുറമെ 38 ബസുകളാണ് അധികമായി അന്തർ സംസ്ഥാന സർവിസുകൾക്ക് ക്രമികരിച്ചിരിക്കുന്നത്. ബെംഗളൂരുവിലേക്ക് 34 ബസുകളും ചെന്നൈയിലേക്ക് നാല് ബസുകളുമാണ് സ്പെഷ്യൽ സർവീസിനായി ക്രമീകരിച്ചിരിക്കുന്നത്. ശബരിമല സ്പെഷ്യൽ സർവീസുകൾക്ക് പുറമെയാണിത്.

അന്തർ സംസ്ഥാന റൂട്ടുകൾക്ക് പുറമെ, സംസ്ഥാനത്തിനകത്തെ യാത്രാ തിരക്ക് കണക്കിലെടുത്ത് വിവിധ നഗരങ്ങളഇലേക്കും സ്പെഷ്യൽ സർവീസുകളുണ്ട്. തിരുവനന്തപുരം – കോഴിക്കോട്, തിരുവനന്തപുരം – കണ്ണൂർ റൂട്ടുകളിലും അധിക സർവിസുകൾ ഒരുക്കാൻ ഗതാഗത മന്ത്രിയുടെ നിർദ്ദേശ പ്രകാരം 24 ബസുകൾ കൂടി അധികമായി ക്രമീകരിച്ചിട്ടുണ്ട്.

4 വോൾവോ ലോഫ്ലോർ കോഴിക്കോട് – തിരുവനന്തപുരം, 4 കോഴിക്കോട് – എറണാകുളം സർവിസുകളും അടക്കം 8 ബസുകൾ കോഴിക്കോട് നിന്നും അധികമായും 4 ലോഫ്ലോർ, 4 മിന്നൽ, 3 ഡീലക്സ് 5 സൂപ്പർഫാസ്റ്റ് ബസുകൾ അടക്കം 16 ബസുകൾ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും തിരുവനന്തപുരം – കണ്ണൂർ , തിരവനന്തപുരം – കോഴിക്കോട് റൂട്ടിൽ അഡീഷണൽ ബസുകളും ഉപയോഗിച്ച് ദൈനം ദിനം 8 സർവീസുകൾ വിതം നടത്തുന്നതിനും ഓൺലൈൻ റിസർവേഷൻ തിരക്ക് അനുസരിച്ച് നൽകാനും ക്രമീകരണമുണ്ട്.

ഈ ദീർഘദൂര സർവീസുകൾക്ക് പുറമെ കൊട്ടാരക്കര – കോഴിക്കോട് , അടൂർ – കോഴിക്കോട് , കുമിളി – കോഴിക്കോട്, എറണാകുളം – കണ്ണൂർ, എറണാകുളം – കോഴിക്കോട്, എന്നിങ്ങനെ അഡീഷണൽ സർവിസുകളും കൂടാതെ കൊല്ലം, കൊട്ടാരക്കര, കോട്ടയം , തൃശൂർ, കോഴിക്കോട് തുടങ്ങി ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ആവശ്യാനുസരണം തിരക്ക് അനുസരിച്ച് ഓപ്പറേറ്റ് ചെയ്യുമെന്നും കെഎസ്ആർടിസി അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *