BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

ജസ്പ്രീത് ബുംറ കഴിഞ്ഞാൽ ഈ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ ഏറ്റവും മികച്ച ബോളർ ആരാണ്? ആകാശ് ദീപ് എന്ന യുവതാരത്തിന്റെ പേരായിരിക്കും കൂടുതൽ ആരാധകരും ഇതിന് ഉത്തരമായി പറയുക. ഗാബ ടെസ്റ്റിലെ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഉള്ള മികച്ച പ്രകടനത്തിന് ഓസ്‌ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്മിത്ത് അടക്കമുള്ളവർ താരത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും തൻ്റെ ആദ്യ ഓസ്‌ട്രേലിയൻ പര്യടനത്തിന് തയ്യാറെടുക്കാൻ സഹായിച്ചതെങ്ങനെയെന്ന് ആകാശ് ദീപ് വിശദീകരിച്ചു. “ഇത് എൻ്റെ ആദ്യ ഓസ്‌ട്രേലിയൻ പര്യടനമാണ്, ജസ്പ്രീത് ബുംറയിൽ നിന്ന് എനിക്ക് ചില വിലപ്പെട്ട ഇൻപുട്ടുകൾ ലഭിച്ചു. ഓസ്‌ട്രേലിയയിലെ വിക്കറ്റുകളിൽ നിന്നുള്ള സഹായം കണ്ട് മയങ്ങരുതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അത് നന്നായി ബൗൾ ചെയ്യാൻ എന്നെ സഹായിച്ചു,” ആകാശ് ദീപ് പറഞ്ഞു.

“ഞാനും ഹർഷിത് റാണയും ഓസ്‌ട്രേലിയയിൽ വന്നതിന്റെ ബുദ്ധിമുട്ട് കാണിക്കാതെ പന്തെറിഞ്ഞത് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും കാരണമാണ്, അവർ എപ്പോഴും നിർദ്ദേശങ്ങളുമായി തയ്യാറായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ആകാശിനോ അഭിനന്ദിച്ച് സ്റ്റീവ് സ്മിത്ത് പറഞ്ഞത് ഇങ്ങനെയാണ്:

“ആകാഷ് നന്നായി ബൗൾ ചെയ്യുകയും പന്ത് ചലിപ്പിക്കുകയും ചെയ്തു. ഞാൻ ആദ്യമായി അവനെ നേരിട്ടത് ഇവിടെയാണ്. അദ്ദേഹത്തിന് കഴിവുകൾ ഉണ്ടെന്ന് ഉറപ്പാണ് ”സ്മിത്ത് ബ്രിസ്ബേനിൽ പറഞ്ഞിരുന്നു. നന്നായി പന്തെറിഞ്ഞിട്ടും ഒരുപാട് വിക്കറ്റുകൾ ലഭിക്കാത്ത അസ്വസ്ഥത തനിക്കില്ല എന്നും താരം പറഞ്ഞു “ഫലത്തെ കുറിച്ച് ആലോചിക്കാതെ പ്ലാൻ അനുസരിച്ച് പന്തെറിയുകയാണ് എൻ്റെ ജോലി. ഞാൻ അച്ചടക്കം പാലിക്കും. ഓസ്‌ട്രേലിയ അടുത്ത മത്സരത്തിൽ ടീമിൽ ഒരു മാറ്റം വരുത്തിയത് നല്ലതാണ്. ഞങ്ങൾ സാം കോൺസ്റ്റാസിനെതിരെ കളിച്ചിട്ടുണ്ട്. ന്യൂ ബോൾ നന്നായി ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ആകാശ് പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *