ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

ചക്ക് ദേ ഇന്ത്യ ഷാരൂഖ്ഖാൻ നായകനായ സൂപ്പർ ഹിറ്റ് ബോളീവുഡ് ചിത്രങ്ങളിൽ ഒന്നായിരുന്നെങ്കിലും ഇന്ത്യൻ കായിക രംഗത്തെ ഉത്തേജിപ്പിച്ച ഏറ്റവും ഉത്തേജിപ്പിച്ച മറ്റൊരു വാക്ക് ഇല്ലെന്ന് തന്നെ പറയാം. Go for the it India എന്നാണ് ചക്ക് ദേ ഇന്ത്യയുടെ അർത്ഥം. കുതിപ്പിൽ നിന്ന്ഇ കുതിപ്പിലേക്ക് ന്ത്യൻ കായികരംഗം കുതിക്കുമ്പോൾ ഫുട്ബോൾ ആരാധകരും ആവേശത്തിലാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ അതിന്റെ അവസാന ലാപ്പിലേക്ക് അടുക്കുകയാണ്.

കഴിഞ്ഞ മൂന്ന് സീസണിലും പ്ലേ ഓഫ് കളിച്ച മലയാളികളുടെ സ്വന്തം ടീമായ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഈ സീസൺ അത്ര മികച്ച രീതിയിൽ അല്ല മുന്നോട്ട് പോകുന്നത്. താരങ്ങളുടെ പരിക്കും സ്ഥിരതയോടെ പ്ലെയിങ് ഇലവനെ കണ്ടെത്താൻ ആകാതെ വന്നതോടെ ആരാധകർ അസ്വസ്ഥരാണ്. ഇതിനിടയിൽ ടീമിന്റെ പ്രധാന പരിശീലകനെ പുറത്താക്കുന്ന അവസ്ഥയിലേക്കും ടീമിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട പ്രതിഷേധിക്കുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങൾ എത്തി.

എന്തായാലും ഇന്നലെ വളരെ കലുഷിതമായ സാഹചര്യത്തിൽ നടന്ന മത്സരത്തിൽ താത്കാലിക പരിശീലകന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുഹമ്മദൻസിനെ തോൽപ്പിക്കുക ആയിരുന്നു. മത്സരത്തിലേക്ക് വന്നാൽ നോവ, അലക്‌സാണ്ടർ കോയ്ഫ് തുടങ്ങിയവരുടെ ഗോളും മുഹമ്മദൻസിന്റെ ഗോൾകീപ്പർ വക സെൽഫ് ഗോളുമാണ് കേരളത്തെ സഹായിച്ചത്. ഇതിൽ ഗോളുകൾ അടിച്ചില്ലെങ്കിലും കളം നിറഞ്ഞു കളിച്ച ലൂണ താരമായി. ലൂണയുടെ കോർണർ കിക്കിൽ നിന്നായിരുന്നു സെൽഫ് ഗോൾ പിറന്നത്.

പോയ കാലത്ത് ബ്ലാസ്റ്റേഴ്സിനായി മികവ് കാണിച്ച ഏറ്റവും മികച്ച താരം ലൂണ ഈ സീസണിൽ തന്റെ പൂർണ മികവിലേക്ക് എത്തിയില്ല എന്നതായിരുന്നു ആരാധകരുടെ പരാതി. ലൂണ ഈ സീസണിൽ പൂർണ മികവിൽ എത്തിയില്ല എന്നുള്ള പരാതികൾക്ക് ഇടയിൽ താരവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്:

2024-25 ISL ഇതുവരെ:-

-ഏറ്റവും കൂടുതൽ അസിസ്റ്റ്
1. ഗ്രെഗ് സ്റ്റുവർട്ട് – 5
2. അഡ്രിയാൻ ലൂണ – 4⭐
2. ഹ്യൂഗോ ബൂമസ് – 4

-ഏറ്റവും അവസരം സൃഷ്ടിച്ച താരം🎯
1. കോണർ ഷീൽഡ്സ് – 46
2. ദിമിത്രി പെട്രാറ്റോസ് – 32
3. അഡ്രിയാൻ ലൂണ – 31⭐

-ഏറ്റവും വലിയ അവസരം സൃഷ്ടിച്ച താരങ്ങൾ 🎯
1. അഡ്രിയാൻ ലൂണ – 5⭐
1. എ അജറൈ – 5
1. ഹ്യൂഗോ ബൂമസ്

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *