സാം കോൺസ്റ്റാസിനെ ഷോൾഡർ കൊണ്ട് ഇടിച്ച വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് കടുത്ത നടപടിയോ? ഐസിസി കോഡ് ഓഫ് കണ്ടക്ട് പറയുന്നത് ഇങ്ങനെ

സാം കോൺസ്റ്റാസിനെ ഷോൾഡർ കൊണ്ട് ഇടിച്ച വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് കടുത്ത നടപടിയോ? ഐസിസി കോഡ് ഓഫ് കണ്ടക്ട് പറയുന്നത് ഇങ്ങനെ

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാമത്തെ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് മത്സരത്തിൻ്റെ ഒന്നാം ദിനത്തിൽ ഇന്ത്യയുടെ സീനിയർ ബാറ്റർ വിരാട് കോഹ്‌ലിയും ഓസ്‌ട്രേലിയയുടെ 19 കാരനായ അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസും തമ്മിലുള്ള വാക്കേറ്റം നാടകീയ നിമിഷങ്ങൾക്ക് വഴിവെച്ചു. രാവിലെ സെഷൻ്റെ പത്താം ഓവറിനു ശേഷമായിരുന്നു സംഭവം. എന്നാൽ അതിനെ തുടർന്ന് ക്രിക്കറ്റ് വിദഗ്ധർക്കും ആരാധകർക്കും ഇടയിൽ സംഭവം ഒരുപോലെ വാദപ്രതിവാദങ്ങൾക്ക് തിരികൊളുത്തി.

ഓവറുകൾക്കിടയിൽ പിച്ചിന് കുറുകെ നീങ്ങുന്നതിനിടെ കോഹ്‌ലി കോൺസ്റ്റാസിന്റെ തോളിൽ തട്ടിയതിനെ തുടർന്നാണ് വാക്കേറ്റം ആരംഭിച്ചത്. ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജയും അമ്പയർ മൈക്കൽ ഗോഫും ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് മുമ്പ് രണ്ട് കളിക്കാരും തിരിഞ്ഞ് ചൂടേറിയ വാക്കേറ്റത്തിൽ ഏർപ്പെട്ടു.

ചാനൽ 7 ന് കമൻ്ററി നൽകിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് കോഹ്‌ലിയുടെ നടപടികളെ വിമർശിച്ചു. “വിരാട് എവിടെയാണ് നടക്കുന്നതെന്ന് നോക്കൂ. വിരാട് തൻ്റെ വലതുവശത്തേക്ക് ഒരു പിച്ച് മുഴുവൻ നടന്ന് ആ ഏറ്റുമുട്ടലിന് പ്രേരിപ്പിച്ചു. എന്തായാലും എൻ്റെ മനസ്സിൽ സംശയമില്ല.” റീപ്ലേ കാണുന്നതിനിടെ പോണ്ടിംഗ് പറഞ്ഞു.

മുൻ ഐസിസി എലൈറ്റ് അമ്പയർ സൈമൺ ടൗഫലും ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തി. കോഹ്‌ലിയുടെ പെരുമാറ്റം ഐസിസി പെരുമാറ്റച്ചട്ടം നിർവചിച്ചിരിക്കുന്ന “അനുചിതമായ ഫിസിക്കൽ കോൺടാക്ട്” എന്ന വിഭാഗത്തിൽ പെടുമെന്ന് അഭിപ്രായപ്പെട്ടു. “ഡയറക്ടർ നൽകിയ ഈ ലോംഗ് ഷോട്ട് ശരിക്കും രസകരമാണ്. കാരണം സാം കോൺസ്റ്റാസിൻ്റെ സ്വകാര്യ ഇടത്തിലേക്ക് കടക്കാൻ വിരാട് കോഹ്‌ലി യഥാർത്ഥത്തിൽ തൻ്റെ ലൈനിൽ മാറ്റം വരുത്തുന്നത് കാണിക്കുന്നു. ഐസിസി പെരുമാറ്റച്ചട്ടത്തിൽ അനുചിതമായ ഫിസിക്കൽ കോണ്ടാക്ടിനെ കുറിച്ച് പറയുന്ന ഒരു ക്ലോസുണ്ട്, വിരാടിൻ്റെ പ്രവൃത്തികൾ ആ വിഭാഗത്തിൽ പെടുമോ ഇല്ലയോ എന്നറിയാൻ ഇന്നത്തെ കളി അവസാനിക്കുമ്പോൾ അമ്പയർമാരും റഫറിയും നോക്കും. അവർ ഒരുപക്ഷേ അത് ഗൗരവമായി കാണുമെന്നതാണ് നിർദ്ദേശം. ”ടൗഫൽ വിശദീകരിച്ചു.

“ഏതു തരത്തിലുള്ള അനുചിതമായ ഫിസിക്കൽ കോൺടാക്ടും ക്രിക്കറ്റിൽ നിരോധിച്ചിരിക്കുന്നു. കളിക്കാർ മനഃപൂർവ്വം, അശ്രദ്ധമായോ അല്ലാതെയോ മറ്റൊരു കളിക്കാരൻ്റെയോ അമ്പയറിൻറെയോ അടുത്തേക്ക് നടക്കുകയോ തോളിൽ തട്ടുകയോ ചെയ്താൽ, പരിധികളില്ലാതെ, ഈ നിയന്ത്രണം ലംഘിക്കും. ലംഘനത്തിൻ്റെ ഗൗരവം വിലയിരുത്തുമ്പോൾ, ഇനിപ്പറയുന്ന ഘടകങ്ങൾ കണക്കിലെടുക്കും: (i) പ്രത്യേക സാഹചര്യത്തിൻ്റെ സന്ദർഭം, (ii) കോൺടാക്ട് ബോധപൂർവം, (iii) ഫിസിക്കൽ കോൺടാക്ട് ഏൽക്കേണ്ടി വന്നിട്ടുള്ള വ്യക്തിക്ക് എന്തെങ്കിലും പരിക്ക് പറ്റിയാൽ. ഇത്രയും കാര്യങ്ങളാണ് ഐസിസിയുടെ കോഡ് ഓഫ് കണ്ടക്റ്റിൽ സൂചിപ്പിക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *