ടയറുകള്‍ സുരക്ഷിതമല്ലെങ്കില്‍ 500 ദിര്‍ഹം പിഴ; വാഹന പരിശോധന കര്‍ശനമാക്കി യുഎഇ പോലീസ്

ടയറുകള്‍ സുരക്ഷിതമല്ലെങ്കില്‍ 500 ദിര്‍ഹം പിഴ; വാഹന പരിശോധന കര്‍ശനമാക്കി യുഎഇ പോലീസ്

അബുദാബി: രാജ്യത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ അപകടത്തില്‍ പെടുന്ന വാഹനങ്ങളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തില്‍ വാഹന ഉപയോക്താക്കള്‍ അവയുടെ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവും യുഎഇയിലെ ട്രാഫിക് അധികൃതരും വേനല്‍ക്കാലം…
സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദേവദൂതന്റെ ഫോർ കെ വെർഷൻ ഇന്ന് തിയറ്ററുകളിൽ

സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദേവദൂതന്റെ ഫോർ കെ വെർഷൻ ഇന്ന് തിയറ്ററുകളിൽ

ഫോർ കെ ദൃശ്യമികവോടെ റി-റിലീസിന് ഒരുങ്ങുന്ന ദേവദൂതന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദേവദൂതന്റെ ഫോർ കെ വെർഷൻ ഇന്ന് തിയറ്ററുകളിൽ എത്തും. 24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും…
പാരിസ് ഇന്ന് വീണ്ടും ജ്വലിക്കും; ഒളിമ്പിക്സ് ദീപം തെളിയുക രാത്രി 8.24ന്, ചടങ്ങുകള്‍ ആദ്യമായി സ്റ്റേഡിയത്തിന് പുറത്ത്.

പാരിസ് ഇന്ന് വീണ്ടും ജ്വലിക്കും; ഒളിമ്പിക്സ് ദീപം തെളിയുക രാത്രി 8.24ന്, ചടങ്ങുകള്‍ ആദ്യമായി സ്റ്റേഡിയത്തിന് പുറത്ത്.

ചിന്തകളുടെയും വിപ്ലവത്തിന്റെയും കലയുടെയും സമരങ്ങളുടെയും പ്രോജ്വലമായ തീനാളങ്ങള്‍ ഉയര്‍ന്ന പാരിസ് ഇന്ന് വീണ്ടും ജ്വലിക്കും. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് (Paris Olympics 2024 ) അരങ്ങുണരുകയായി. പ്രാദേശിക സമയം രാത്രി 8.24ന് ഗെയിംസ് വേദിയില്‍ ഒളിംപിക് ദീപം തെളിയും.…
ഖത്തര്‍ ബാങ്കിന്റെ ബൈ നൗ പേ ലേറ്റര്‍; പലിശരഹിത ഇന്‍സ്റ്റാള്‍മെന്റ് സേവനത്തിന് മികച്ച പ്രതികരണം

ഖത്തര്‍ ബാങ്കിന്റെ ബൈ നൗ പേ ലേറ്റര്‍; പലിശരഹിത ഇന്‍സ്റ്റാള്‍മെന്റ് സേവനത്തിന് മികച്ച പ്രതികരണം

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ പരീക്ഷണാര്‍ഥം നടപ്പിലാക്കിയ 'ബൈ നൗ പേ ലേറ്റര്‍ (ബിഎന്‍പിഎല്‍) സേവനത്തിന് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചത് മികച്ച പ്രതികരണം. ഈ പലിശ രഹിത സംരംഭം വാഗ്ദാനം ചെയ്യുന്ന വന്‍ നേട്ടങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരാണെന്നതിന്റെ സൂചനയാണെന്ന് ഈ…
‘അർജുനെ കണ്ടെത്താൻ തിരച്ചിൽ തുടരും, പുഴയിൽ ശക്തമായ ഒഴുക്ക്, രക്ഷാദൗത്യത്തിന് പുതിയ സംവിധാനം കൂടി’

‘അർജുനെ കണ്ടെത്താൻ തിരച്ചിൽ തുടരും, പുഴയിൽ ശക്തമായ ഒഴുക്ക്, രക്ഷാദൗത്യത്തിന് പുതിയ സംവിധാനം കൂടി’

ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനടക്കമുള്ളവരെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുഴയിലെ തിരച്ചിൽ തുടരണമെന്ന് നേവിയോട് ജില്ലാ കളക്ട‍ർ ആവശ്യപ്പെട്ടു. സാധ്യമാകുന്ന പുതിയ രീതികളും അവലംബിക്കാൻ തീരുമാനിച്ചുവെന്നും മന്ത്രി അറിയിച്ചു. ഷിരൂരിൽ എത്തിയ മന്ത്രി മുഹമ്മദ് റിയാസിൻ്റെ…
64 നിലകളിൽ കൊച്ചി ലുലു ഐടി ഇരട്ട ടവറുകൾ; 30000 തൊഴിലവസരങ്ങൾ; ബെംഗളൂരുവിനെ ഇങ്ങെടുക്കും കൊച്ചി

64 നിലകളിൽ കൊച്ചി ലുലു ഐടി ഇരട്ട ടവറുകൾ; 30000 തൊഴിലവസരങ്ങൾ; ബെംഗളൂരുവിനെ ഇങ്ങെടുക്കും കൊച്ചി

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഐടി ടവറുകളുടെ ജോലി പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ് കൊച്ചി സ്മാർട് സിറ്റിയിൽ. 32 നിലകളുള്ള 2 ടവറുകളിലായാണ് ഈ വമ്പൻ ഐടി പാർക്ക് ഒരുങ്ങുന്നത്. മൊത്തം 64 നിലകളിൽ പ്രീമിയം ഓഫീസ് സ്പേസ് സജ്ജമാക്കിയിരിക്കുന്നു. കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന…
ഭീകരവാദ സാന്നിദ്ധ്യമെന്ന് സംശയം; ജമ്മുവിൽ അതീവ ജാഗ്രതാ നിർദേശം; സൈനിക സ്‌കൂളുകൾ അടച്ചു

ഭീകരവാദ സാന്നിദ്ധ്യമെന്ന് സംശയം; ജമ്മുവിൽ അതീവ ജാഗ്രതാ നിർദേശം; സൈനിക സ്‌കൂളുകൾ അടച്ചു

പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിലെ ഒരു സ്ത്രീ സംശയാസ്പദമായ ഏഴു വ്യക്തികളെ പ്രദേശത്ത് കണ്ടതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജമ്മുവിൽ അതീവ ജാഗ്രതാ നിർദേശം നൽകി. മുൻകരുതലിൻ്റെ ഭാഗമായി ജമ്മുവിലെ സൈനിക സ്‌കൂളുകൾക്ക് ശനിയാഴ്ച വരെ അവധിയായിരിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി നിർണായകമായ ആർമി,…
‘ബന്ധം സുസ്ഥിരമാക്കാൻ അടിയന്തിരമായി നിർദ്ദേശിക്കുന്നു’: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി എസ്.ജയശങ്കർ കൂടിക്കാഴ്ച നടത്തി

‘ബന്ധം സുസ്ഥിരമാക്കാൻ അടിയന്തിരമായി നിർദ്ദേശിക്കുന്നു’: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി എസ്.ജയശങ്കർ കൂടിക്കാഴ്ച നടത്തി

യഥാർത്ഥ നിയന്ത്രണരേഖയോട് (എൽഎസി) പൂർണ്ണമായ ബഹുമാനം വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചെെനീസ് വിദേശകാര്യമന്ത്രി വാങ് യിയോട് പറഞ്ഞു. നയതന്ത്രബന്ധം സുസ്ഥിരമാക്കേണ്ടത് ഇന്ത്യയുടെയും ചൈനയുടെയും പരസ്പര താൽപ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലാവോസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ്…
പാരിസ് അതിവേഗ റെയില്‍ ശൃംഖലയ്ക്കുനേരെ ആക്രമണം; സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്‌, ഗതാഗതം താറുമാറായി

പാരിസ് അതിവേഗ റെയില്‍ ശൃംഖലയ്ക്കുനേരെ ആക്രമണം; സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്‌, ഗതാഗതം താറുമാറായി

പാരിസ് അതിവേഗ റെയില്‍ ശൃംഖലയ്ക്കുനേരെ ആക്രമണം; സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്‌, ഗതാഗതം താറുമാറായി France rail line attacked: നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് പാരീസില്‍ തുടക്കം കുറിയ്ക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഫ്രാൻസിൽ ആക്രമണം. ഫ്രാന്‍സിലെ അതിവേഗ…
അർജുന്‍റെ കുടുംബത്തിന്‍റെ വാക്കുകൾ എഡിറ്റ് ചെയ്ത് പ്രചാരണം; സൈബർ പോലീസിന് പരാതി

അർജുന്‍റെ കുടുംബത്തിന്‍റെ വാക്കുകൾ എഡിറ്റ് ചെയ്ത് പ്രചാരണം; സൈബർ പോലീസിന് പരാതി

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിലകപ്പെട്ട അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം പത്താം ദിവസത്തിലെത്തി നിൽക്കെ കുടുംബത്തിനെതിരെ സൈബറാക്രമണം. സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടക്കുന്നെന്ന് കാട്ടി കുടുംബം സൈബർ പോലീസിന് പരാതി നൽകി. അർജുന്‍റെ കുടുംബം നടത്തിയ വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്താണ് പ്രചാരണം…